പട്ടിക്കാട്. യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ തൃശ്ശൂർ ഭദ്രാസനത്തിന്റെ റൂബി ജൂബിലി സമാപന സമ്മേളനവും വിശ്വാസ പ്രഖ്യാപന റാലിയും പട്ടിക്കാട് മോർ ബസേലിയോസ് നഗറിൽ നടന്നു. പാണഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച റാലി ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലിമീസ് മെത്രാപ്പോലീത്താ ഫ്‌ലാഗ് ഓഫ് ചെയ്തു. നിരവധി വൈദീകരും വിശ്വാസികളും പങ്കെടുത്തു. തുടർന്ന് നടന്ന സമാപന സമ്മേളനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്‌നേഹസദനം ഭവനത്തിന്റെ താക്കോൽ ദാനവും നിർവ്വഹിച്ചു. ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്താ വിശ്വാസ പ്രഖ്യാപനവും അനുഗ്രഹ പ്രഭാഷണം നടത്തി.
മലബാർ സ്വതന്ത്ര സുറിയാനി സഭാ പരമാദ്ധ്യക്ഷൻ സിറിൽ മോർ ബസ്സേലിയോസ് മെത്രാപ്പോലീത്താ, ബിഷപ്പുമാരായ മാർ ടോണി നീലങ്കാവിൽ, ഗീവർഗീസ് മോർ അത്താനാസിയോസ്, മാത്യൂസ് മോർ ഈവാനിയോസ്, ഗീവർഗീസ് മോർ സ്‌തേഫാനോസ്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്‌സൺ ജോൺ, ജോ. സെക്രട്ടറി റെജി പൗലോസ് എന്നിവർ സംസാരിച്ചു.


0 Comments