പട്ടിക്കാട്. ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌പെഷ്യൽ ക്ലാസിനെത്തുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിനുള്ള സഹായവുമായി വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് ഭാരവാഹികൾ സ്‌കൂളിൽ എത്തി. സ്‌കൂളിനുള്ള സഹായം യൂണിറ്റ് പ്രസിഡന്റ് ബാബു കൊള്ളന്നൂർ സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.എം സീമയ്ക്ക് കൈമാറി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സ്‌കൂളിൽ സ്‌പെഷ്യൽ ക്ലാസ് നടത്തുന്നത്. വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് സെക്രട്ടറി തോമസ് സാമുവേൽ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നാരായണൻകുട്ടി, എബിൻ എന്നിവരും വ്യാപാരി മെമ്പർ രമണൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments