കണ്ണാറ. പതിനാറാം വാർഡിലെ കണ്ണാറ അങ്കണവാടിയിലെ നിർമ്മാണം പൂർത്തിയായ പുതിയ അടുക്കളയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ നിർവഹിച്ചു. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തിലെ പദ്ധതി പ്രകാരം നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ അടുക്കളയുടെ നിർമ്മാണവും അങ്കണവാടിയുടെ അറ്റകുറ്റ പണികളും പൂർത്തിയാക്കിയതെന്ന് വാർഡ് മെമ്പർ പറഞ്ഞു. പഞ്ചായത്തംഗം ഷീല അലക്‌സ്, ഐസിഡിഎസ് സൂപ്പർവൈസർ കെ.എം. നിത, സോമൻ കൊളപ്പാറ, വാർഡ് വികസന സമിതി അംഗം എം. ബാലകൃഷ്ണൻ, ക്ഷേമകാര്യ കമ്മിറ്റി അംഗം കെ.കെ സുബ്രഹ്മണ്യൻ, അങ്കണവാടി പ്രവർത്തകർ, വയോജനങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments