പീച്ചി. ദേശീയ വനം കായികമേളയിൽ നടത്തത്തിന് എംപി മണി നേടിയത് രണ്ട് സ്വർണ്ണ മെഡലുകൾ. ഹരിയാനയിലെ പഞ്ചകുളയിൽ വെച്ച് നടന്ന 26-ാമത് ദേശീയ വനം കായികമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് മണി സ്വർണ്ണ നേട്ടം കൊയ്തത്. വെറ്ററൻ വിഭാഗത്തിൽ 10 കിലോമീറ്റർ നടത്തം, 1500 മീറ്റർ നടത്തം എന്നിവയിൽ സ്വർണ്ണ മെഡലും, 25 കിലോമീറ്റർ മാരത്തോൺ, 5000 മീറ്റർ ഓട്ടം എന്നിവയിൽ വെങ്കല മെഡലും മണി സ്വന്തമാക്കി. പീച്ചിയിലെ കേരള ഫോറസ്റ്റ് സീഡ് സെന്റർ, പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നീ ചുമതലകൾ വഹിക്കുന്ന ഇദ്ദേഹം കൂറ്റനാട്, പിലാക്കാട്ടിരി സ്വദേശിയാണ്.


0 Comments