'ലാസ്റ്റ് ബെല്ലിനു മുന്നേ' : പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു


പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ 'ലാസ്റ്റ് ബെല്ലിന് മുന്നേ' എന്ന പദ്ധതി പ്രകാരം പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം, അരി തുടങ്ങിയവ വിതരണം ചെയ്തു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സഹായം നൽകിയത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളോടുള്ള സർക്കാരിന്റെ കരുതലും സ്‌നേഹവുമാണ് ഇത്തരം പദ്ധതികളിലൂടെ നടപ്പാക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സാവിത്രി സദാനന്ദൻ പറഞ്ഞു. സ്‌കൂൾ പിടിഎ പ്രസിഡൻറ് മുബീന നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന രാധാകൃഷ്ണൻ, അജിത മോഹൻദാസ്, പ്രിൻസിപ്പൽ എ. ഗിരീശൻ, പ്രധാന അധ്യാപിക ഡെയ്‌സി, വി. സുകുമാരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments