പേവിഷ ബാധക്കെതിരെ ബോധവൽക്കരണം


പട്ടിക്കാട് . പാണഞ്ചേരി പഞ്ചായത്തിൽ പേവിഷബാധയ്‌ക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി നടത്തി. ഇതിന്റെ ഭാഗമായി കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമൽ സയൻസ് പബ്ലിക് ഹെൽത്ത് വിഭാഗവും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടൊപ്പം സൗജന്യ കുടിവെള്ള പരിശോധനാ ക്യാമ്പും നടത്തി. പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി പരിപാടി ഉദ്ഘാടനം ചെയ്തു. അറിഞ്ഞോ അറിയാതെയോ പേവിഷബാധ വർധിക്കാൻ ഇടയാക്കുന്ന നടപടികളാണ് പലരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാലിന്യ നിർമാർജനത്തിൽ മൂല്യബോധം പുലർത്താത്തതാണ് ഇതിന് ഒരു പ്രധാന കാരണം. അലക്ഷ്യമായി വഴിയോരങ്ങളിൽ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ തെരുവ് നായ്ക്കൾ പെരുകുന്നതിന് ഇടയാക്കുന്നു. ഇത് പിന്നീട് ഗുരുതരമായ ഒരു ഭീഷണിയായി വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.



Post a Comment

0 Comments