പട്ടിക്കാട്. ചെമ്പൂത്ര കോഫി ഹൗസിന് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റു. വരന്തരപ്പിള്ളി സ്വദേശി സജി (42), ബൈക്ക് യാത്രക്കാരൻ ചിറക്കാക്കോട് സ്വദേശി ഉണ്ണികൃഷ്ണൻ (59) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ചെമ്പൂത്ര സർവ്വീസ് റോഡിലാണ് അപകടം ഉണ്ടായത്. കോഫീ ഹൗസിന് സമീപം വാഹനം നിർത്തി ഇറങ്ങിയതായിരുന്നു ലോറി ഡ്രൈവറായ സജി. ഇയാളെ പട്ടിക്കാട് ഭാഗത്തേക്ക് വരിയകായിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
.jpg)
.jpeg)
0 Comments