പീച്ചി ഡാമിന്റെ റിവർ സ്ലൂയിസ് വഴി വെള്ളം തുറന്നു വിട്ടു


പീച്ചി. കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ള ആവശ്യങ്ങൾക്കുമുള്ള ജലക്ഷാമം പരിഹരിക്കുന്നതിനായി പീച്ചി ഡാമിന്റെ റിവർ സ്ലൂയിസ് വഴി നിയന്ത്രിതമായ അളവിൽ വെള്ളം മണലിപ്പുഴയിലേക്ക് തുറന്ന് വിട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ ഹരിത വി കുമാറിന്റെ ഉത്തരവ് പ്രകാരമാണ് വെള്ളം തുറന്നു വിട്ടത്. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് അനുമതി നൽകിയിരുന്നു. പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ആളുകൾ പുഴയിൽ ഇറങ്ങുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.


Post a Comment

0 Comments