പട്ടിക്കാട്. വാഹനാപകടത്തിൽ മരണമടഞ്ഞ കോൺഗ്രസ് നേതാവ് റോയ് തോമസിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ കെപിസിസി അംഗം ലീലാമ്മ തോമസിന് കൈമാറി. 1,03,500 രൂപയാണ് സഹായനിധിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈമാറിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പഞ്ചായത്ത് അംഗങ്ങൾ അവരുടെ ഓണറേറിയവും, മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ ഒരു ദിവസത്തെ വേതനവും റോയ് തോമസിന്റെ കുടുംബത്തിന് വേണ്ടി മാറ്റിവെച്ചാണ് ഫണ്ട് സമാഹരിച്ചത്.
മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ്, മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ വിനീഷ് പ്ലാച്ചേരി, ജിത്ത് ചാക്കോ, ഷൈജു കുരിയൻ, ജിസൻ സണ്ണി, ജിഫിൻ ജോയ്, സജാദ് ഇബ്രാഹിം, സി.എസ്. ശ്രീജു എന്നിവർ നേതൃത്വം നൽകി.


0 Comments