സാംസ്‌കാരികം വനിത ശാക്തീകരണം: തെരുവുനാടകത്തിന് പട്ടിക്കാട് സ്വീകരണം നൽകി


പട്ടിക്കാട്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സാംസ്‌കാരികം വനിതാ ശക്തികരണം എന്ന പേരിൽ സാംസ്‌കാരിക പരിപാടികൾ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'അന്ധവിശ്വാസങ്ങളും അനാചാരങ്ങളും' 'ലിംഗ സമത്വവും സ്ത്രീ സമൂഹവും' എന്ന പേരിലുള്ള തെരുവ് നാടകത്തിന് പട്ടിക്കാട് സെന്ററിൽ സ്വീകരണം നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര വിദ്യാഭ്യാസം ഉണ്ടായതുകൊണ്ട് മാത്രം ശാസ്ത്രബോധം ഉണ്ടാകണമെന്നില്ലെന്നും, വിദ്യാസമ്പന്നരായ ആളുകൾ പോലും അന്ധവിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര വിഷയം പഠിച്ചത് കൊണ്ടോ ഗവേഷണം നടത്തി ഡോക്ടറേറ്റ് ലഭിച്ചതുകൊണ്ടോ ശാസ്ത്രബോധം ഉണ്ടാകണമെന്നില്ലെന്നും അതിന് സാംസ്‌കാരിക പരിപാടിയുടെ ഭാഗമായ ഇത്തരം തെരുവുനാടകങ്ങൾ ഏറെ ഗുണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി.ജലജൻ, പഞ്ചായത്ത് അംഗങ്ങളായ ഷീല അലക്‌സ്, ആനി ജോയ്, രേഷ്മ സജീഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന പാണഞ്ചേരി, പുത്തൂർ, നടത്തറ, മാടക്കത്തറ എന്നീ പഞ്ചായത്തുകളിലെ പ്രധാന സെന്ററുകളിൽ തെരുവ് നാടകത്തിന് സ്വീകരണം ലഭിച്ചു. പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി ഉദ്ഘാടനം ചെയ്തതിനുശേഷമാണ് ജാഥ പര്യടനം നടത്തിയത്.



Post a Comment

0 Comments