തൃശൂർ. കുട്ടനെല്ലൂരിലുള്ള ഹൈസൺ മോട്ടോഴ്‌സിന്റെ കാർ ഷോറൂമിൽ വൻ തീപിടിത്തം. ദേശീയപാതയിൽ പ്രവർത്തിക്കുന്ന ജീപ്പിന്റെ കാർ ഷോറൂമിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സർവീസ് സെന്ററിന്റെ ഭാഗത്ത് നിന്ന് തീ പടർന്നെന്നാണ് വിവരം. സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം തീ പടർന്നത് കണ്ടത്. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകളെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ആളിപടർന്ന തീയിൽ ഷോറൂമിലുണ്ടായിരുന്ന നിരവധി കാറുകൾ കത്തി നശിച്ചു . പുതുക്കാട്, തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നെത്തിയ അഞ്ചുയൂണിറ്റ് ഫയർഫോഴ്‌സ് സംഘങ്ങൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. ഷോറൂമിന് പുറത്തുകിടന്ന കാറുകൾ മാറ്റിയിടാനായെങ്കിലും ഉള്ളിലുള്ളവ നീക്കാനായില്ല. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

.jpeg)

0 Comments