അവധിക്കാല ആഘോഷങ്ങൾ അതിരുവിടരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ


തൃശൂർ. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുടെ മധ്യവേനൽ അവധി ആരംഭിച്ച സാഹചര്യത്തിൽ കുട്ടികളുടെ അമിതാഹ്‌ളാദങ്ങൾ പലപ്പോഴും വാഹനാപകടങ്ങൾ ഉണ്ടാക്കാമെന്നും, ലഹരി ഉപയോഗം, ശത്രുക്കളോടുള്ള പകപോക്കൽ എന്നിവയിലേക്ക് നയിച്ചേക്കാം എന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അൻകിത് അശോകൻ ഐപിഎസ് മുന്നറിയിപ്പ് നൽകി. കൂടാതെ ലൈസൻസില്ലാതെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ലഹരി ഉപയോഗം, വാഹനങ്ങളുടെ മത്സരയോട്ടം, ക്യാമ്പസിലെ അവസാന ദിനങ്ങളിൽ സന്തോഷം പങ്കിടുവാനെന്ന രീതിയിലുള്ള ലഹരി ഉപയോഗം, പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം തന്നെ അതീവ ഗൗരവകരമാണെന്നും അദ്ദേഹം ഓർപ്പിച്ചു. 

പരീക്ഷയെഴുതി, മികച്ച വിജയം പ്രതീക്ഷിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളുടെ ഇത്തരം നിയമലംഘനങ്ങൾ അവരുടെ ശോഭനമായ ഭാവിയുടെ നിറം കെടുത്തിയേക്കാം എന്ന മുന്നറിയിപ്പും സിറ്റി പോലീസ് കമ്മീഷണർ നൽകി.



Post a Comment

0 Comments