മയക്കുമരുന്നുമായി വഴുക്കുംപാറ സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ


പട്ടിക്കാട്. എംഡിഎംഎയും കഞ്ചാവുമായി യുവാവ് ഒല്ലൂർ പോലീസിന്റെ പിടിയിലായി. വഴക്കുംപാറ കിഴക്കേക്കര വീട്ടിൽ ഇജോ (20) ആണ് പിടിയിലായത്. വിൽപ്പനയ്ക്കായി ചെറു പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മയക്കുമരുന്ന് വിറ്റ് കിട്ടിയ 5,000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഫോൺ വഴി ഓർഡർ എടുത്ത് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു. കാച്ചേരി ജിടി നഗറിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഒല്ലൂർ എസ്ഐ ഗോകുൽ, സിപിഒ മാരായ അഭീഷ് ആന്റണി, ജിജീഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.


Post a Comment

0 Comments