പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 40,57,72,993 രൂപ വരവും 39,44,15,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി (5 കോടി 16 ലക്ഷം), ലൈഫ് പദ്ധതി (4 കോടി), അങ്കണവാടി പ്രവർത്തനങ്ങൾ (1 കോടി) ആരോഗ്യം (96 ലക്ഷം), കൃഷി (80.5 ലക്ഷം), മൃഗസംരക്ഷണം, ക്ഷീര വികസനം (87 ലക്ഷം) എന്നീ മേഖലകൾക്കാണ് ബജറ്റിൽ കൂടുതൽ തുകകൾ നീക്കിവെച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ബജറ്റ് അവതരണ യോഗത്തിന് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇ.ടി ജലജൻ, കെ.വി അനിത, സുബൈദ അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാർച്ച് 21 ചൊവ്വാഴ്ച ബജറ്റ് ചർച്ച ഉണ്ടായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അറിയിച്ചു.


0 Comments