എ.കെ.പി.എ മണ്ണുത്തി മേഖല തിരിച്ചറിയൽ കാർഡ് വിതരണം


പട്ടിക്കാട്. ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മണ്ണുത്തി മേഖലയുടെ ആഭിമുഖ്യത്തിൽ തിരിച്ചറിയൽ കാർഡ് വിതരണം നടത്തി. പട്ടിക്കാട് ലയൺസ് ക്ലബ് ഹാളിൽ നടന്ന പരിപാടി എ.കെ.പി.എ ജനറൽ സെക്രട്ടറി എ.സി ജോൺസൻ, ബെന്നി രാമചന്ദ്രന് നൽകി നിർവഹിച്ചു. മേഖല പ്രസിഡന്റ് പ്രശാന്ത് പൊന്നൂക്കര അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് സി.ജി ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. നിലവിൽ 150 അംഗങ്ങളാണ് മണ്ണുത്തി മേഖലയിൽ ഉള്ളത്. ഫോട്ടോഗ്രാഫർ ഗോപി വെട്ടുകാടിനെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ 5 പേർക്ക് 3 സെന്റ് സ്ഥലം വീതം സൗജന്യമായി നൽകി.

മേഖല സെക്രട്ടറി എം.എസ്. അനിൽ, പി.വി. ശിവാനന്ദൻ, സി.എ. ഗോപാലകൃഷ്ണൻ, സുനിൽ ബ്ലാക്ക് സ്റ്റോൺ, എ.ജി. രാമചന്ദ്രൻ, ജോമി അഞ്ചേരി, സ്റ്റാൻലി ജോൺസൻ, ശശി കുണ്ടിൽ, ലിബിൻ വിസ്മയ, ജിജി ഹെവൻലി, വിജീഷ്, അജീഷ് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments