പത്താംകല്ലിൽ ടോറസ് ലോറി മറിഞ്ഞ് അപകടം

പട്ടിക്കാട്. ദേശീയപാത പത്താംകല്ലിൽ നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞ് അപകടം. തമിഴ്നാട്ടിൽ നിന്നും ആലുവയിലേക്ക് കല്ല് കയറ്റി വരികയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 5.45ന് ആയിരുന്നു അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി ഡിവൈഡറിലെ അയൺ ക്രാഷ് ബാരിയർ ഇടിച്ച് തകർത്തു സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 50 മീറ്ററോളം അയൺ ക്രാഷ് ബാരിയർ തകർന്നിട്ടുണ്ട്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പീച്ചി പോലീസും, ഹൈവേ പോലീസും, ദേശീയപാത അതോറിറ്റി റിക്കവറി വിങ്ങും സ്ഥലത്ത് എത്തിയിരുന്നു.  ദേശീയപാതയിൽ വീണ് കിടന്നിരുന്ന അയൺ ക്രാഷ് ബാരിയറിൽ ഇടിച്ചു ലോറിയുടെ പുറകിൽ വന്നിരുന്ന ബൈക്കും അപകടത്തിൽപ്പെട്ടു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇയാൾ പട്ടിക്കാട് പീച്ചിസ് ഹോസ്പിറ്റലിൽ ചികിത്സ തേടി.



Post a Comment

0 Comments