ജയ് ക്രിസ്റ്റോ സദൻ വാർഷികവും രക്ഷാകർതൃ ദിനവും

കണ്ണാറ. ജയ് ക്രിസ്റ്റോ സദൻ വാർഷികാഘോഷവും രക്ഷാകർതൃ ദിനവും പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളുടെ കാര്യത്തിൽ സമൂഹം കൂടുതൽ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ളവരെ പരിഗണിക്കാനും സാധാരണ ജീവിതത്തിന് അവരെ പ്രാപ്തരാക്കാനും നിരന്തരം പരിശ്രമിക്കുന്ന ജയ് ക്രിസ്റ്റോ സദൻ പോലുള്ള സ്പെഷൽ സ്കൂളുകളുടെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അസീസി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റി ൻ മേരി അധ്യക്ഷത വഹിച്ചു. ഒല്ലൂർ എസിപി പി.എസ് സുരേഷ് വിശിഷ്ടാതിഥിയായിരുന്നു. കണ്ണാറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. വർഗീസ് കരിപ്പേരി, സിസ്റ്റർ ഫോൺസി മരിയ, പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി. എം രതീഷ്, വാർഡ് മെമ്പർ സുശീല രാജൻ, പിടിഎ പ്രസിഡന്റ് ജോബി പറപ്പുള്ളി, പ്രിൻസിപ്പൽ സിസ്റ്റർ അനിഷ, സിസ്റ്റർ നിമ റോസ്  തുടങ്ങിയവർ പ്രസംഗിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന സ്പെഷൽ സ്കൂളാണ് കണ്ണാറയിലെ ജയ് ക്രിസ്റ്റോ സദൻ.



Post a Comment

0 Comments