മയിലാട്ടുംപാറയിൽ കാട്ടാനക്കൂട്ടം വാഴത്തോട്ടം തകർത്തു


പീച്ചി. മയിലാട്ടുംപാറയിൽ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ ഇറങ്ങിയ കാട്ടാനക്കൂട്ടം ആയിരത്തോളം പൂവൻ വാഴകൾ നശിപ്പിച്ചു. എറണാകുളം സ്വദേശി, രാധാകൃഷ്ണന്റെ മയിലാട്ടുംപാറയിലുള്ള പറമ്പിലാണ് കാട്ടാന ഇറങ്ങിയത്. ഫോറസ്റ്റ് വാച്ചർമാരായ ജിബി, ആന്റോ എന്നിവർ ചേർന്ന് പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും രാവിലെ അഞ്ചുമണിയോടെയാണ് കാട്ടാനക്കൂട്ടത്തെ കാട്ടിൽ കയറ്റിവിടാനായത്. ഫയർ സീസൺ ആയതിനാൽ രണ്ട് വാച്ചർമാർ മാത്രമാണ് ആനയെ ഓടിക്കാനുള്ളത്.

ഫണ്ട് ഇല്ലാത്തതു മൂലമാണ് ആന വാച്ചർമ്മാരെ ഒഴിവാക്കി ഫയർ വാച്ചർമ്മാരെ നിയോഗിച്ചത് എന്നും ഇതാണ് പ്രശ്നം ഗുരുതരമാക്കിയത് എന്നും വാച്ചർമാർ പറയുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് ആവശ്യത്തിന് ആന വാച്ചർമാരെയും, ഫെൻസിങ്ങ് വാച്ചർമാരെയും നിയമിക്കണമെന്ന് വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണനും നാട്ടുകാരും ആവശ്യപ്പെട്ടു. ഈ വേനലിൽ കാട്ടുതീ വ്യാപകമായി സംഭവിച്ചതിനാൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വൻതോതിൽ ജനവാസ മേഖലകളിലേക്ക് എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് മുന്നിൽ കണ്ട് സർക്കാരും പ്രത്യേകിച്ച് വനം വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിക്കണം.



Post a Comment

0 Comments