കണ്ണാറ. പീച്ചി ഡാം റോഡിൽ വെറ്റിലപ്പാറ സെന്ററിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്കേറ്റു. എടപ്പലം ശാന്തി ലൈനിൽ മുതുകാട്ടിൽ കൃഷ്ണകുമാർ (32) നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് എട്ടരയോടെയാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറിൽ തട്ടി നിയന്ത്രണം വിട്ടാണ് ബൈക്ക് മറിഞ്ഞത്.


0 Comments