ചെമ്പൂത്രയിൽ പച്ചക്കറി കയറ്റി വന്ന മിനിവാൻ മറിഞ്ഞു

പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ ഒറ്റപ്പാലത്തു നിന്നും തൃശൂരിലേക്ക് പച്ചക്കറി കയറ്റിവന്നിരുന്ന മിനിവാൻ മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ ഒറ്റപ്പാലം സ്വദേശി വലിയവീട്ടിൽ സുകുമാരൻ മകൻ  ശ്രീനാഥ്‌ (32) നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 7 45ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. സ്പീഡ് ട്രാക്കിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട മിനി വാൻ ഡിവൈഡറിൽ ഇടിച്ച് ദേശീയപാതയ്ക്ക് കുറുകെ മറിയുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്തെ ചില്ല് തകർത്താണ് ഡ്രൈവറെ പുറത്തെടുത്തത്. നാഷണൽ ഹൈവേ റിക്കവറി വിങ്, പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എന്നിവർ സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം ദേശീയ പാതയിൽ നിന്നും മാറ്റി. തൃശ്ശൂരിൽ നിന്നും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.



Post a Comment

0 Comments