പട്ടിക്കാട്. ആൾ ഇന്ത്യ നീറ്റ് പി.ജി. എൻട്രൻസ് ടെസ്റ്റിൽ 2321-ാം റാങ്ക് കരസ്ഥമാക്കിയ ഡോക്ടർ മിന്നു ആന്റോ മഞ്ഞിലയെ വ്യാപാരി വ്യവസായി ഏകോപന സമിതി അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി മൊമെന്റോ നൽകുകയും വനിത വിങ് പ്രസിഡന്റ് രാഗിണി മുകന്ദൻ പൊന്നാട അണിയിക്കുകയും ചെയ്തു. വനിത വിങ് ജോയിന്റ് സെക്രട്ടറി ടെസ്സി ആന്റോയുടെ മകളാണ് മിന്നു. യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ, എക്‌സിക്യൂട്ടീവ് അംഗം ഷിജു, വനിത വിങ് ട്രഷറർ റീന മേരി ജോൺ, ടെസ്സി ആന്റോ എന്നിവർ പങ്കെടുത്തു.


0 Comments