കണ്ണാറ. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിലെ നവീകരിച്ച ക്ലാസ് മുറികളുടെയും അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി നിർവഹിക്കും. സ്‌കൂളിന്റെ ചുമതലയിൽ നിന്ന് വിരമിക്കുന്ന മാനേജർ വിൽസൻ ചെമ്പനാൽ, മാനേജ്‌മെന്റ് കമ്മിറ്റിയംഗം എം.പി സാബു എന്നിവർക്ക് യാത്രയയപ്പും നൽകും. മാർച്ച് 24 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന യോഗത്തിൽ പിടിഎ അംഗങ്ങൾ, അധ്യാപകർ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ് അറിയിച്ചു.


0 Comments