മണ്ണുത്തി. തൃശ്ശൂർ ജില്ല അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് വെൽഫെയർ സർവീസ് സൊസൈറ്റിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസന്റെ ഉദ്ഘാടനം പുതുക്കാട് എംഎൽഎ കെ.കെ. രാമചന്ദ്രൻ നിർവഹിച്ചു. യോഗത്തിൽ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡണ്ട് കെ ആർ രവി അധ്യക്ഷത വഹിച്ചു. ഓഹരി സ്വീകരിക്കൽ മൂർക്കനിക്കര സർവീസ് സഹകരണ സംഘം പ്രസിഡണ്ട് ടി ശ്രീകുമാർ നിർവഹിച്ചു. ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് മാർട്ടിൻ പോൾ, സി.ആർ രതീഷ്, കെയുഎസ്ടിയു ജില്ലാ പ്രസിഡന്റ് എം.കെ ലീന, ജില്ലാ ട്രഷറർ ഷീബ ജോസഫ്, സംസ്ഥാന സമിതി അംഗം അർച്ചന, വൈസ് പ്രസിഡന്റ് ജിൻസി ബേബി എന്നിവർ സംസാരിച്ചു.
0 Comments