പാണഞ്ചേരി സഹകരണ ബാങ്ക് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പീച്ചി. പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്കും പീച്ചി ലുർദ്മാതാ പള്ളിയും സംയുക്തമായി മാർച്ച് 12, രാവിലെ 9 മണി മുതൽ പീച്ചിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, പാണഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് വിൽസൻ ചെമ്പനാൽ, ട്രഷറർ എം.പി സാബു , പഞ്ചായത്ത് അംഗങ്ങളായ ഷൈലജ വിജയകുമാർ, അജിത മോഹൻദാസ്, പീച്ചി ലൂർദ് മാതാ പള്ളി വികാരി ഫാ. ഫ്രാൻസിസ് തരകൻ തുടങ്ങിയവർ പ്രസംഗിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, അഹല്യ ഐ ഫൗണ്ടേഷൻ എന്നിവയിലെ വിദഗ്ധ ഡോക്ടർമാരും മറ്റ് മെഡിക്കൽ വിദഗ്ധരും പങ്കെടുത്തു. പാണഞ്ചേരി സഹകരണ ബാങ്കിന്റെ വിലങ്ങന്നൂരിൽ പ്രവർത്തിക്കുന്ന നീതി ഡെന്റൽ കെയർ. നീതി മെഡിക്കൽസ്, നീതി ഹൈടെക് ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.





Post a Comment

0 Comments