ആശാവർക്കേഴ്‌സ് ഫെഡറേഷൻ സിഐടിയു യൂണിയന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി



പട്ടിക്കാട്. ആശാവർക്കേഴ്‌സ് ഫെഡറേഷൻ സിഐടിയു യൂണിയൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ ദ്വിദിന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ധർണ്ണ സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിനു മുൻപിൽ നടത്തിയ ധർണ്ണ സിഐടിയു കോഡിനേഷൻ കൺവീനർ കെ.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ആശവർക്കേഴ്‌സിന്റെ ഓണറേറിയം വർധിപ്പിക്കുക, പഞ്ചായത്തിൽ നിന്നും അനുവദിച്ച ആയിരം രൂപ വേതനം ഉടൻ വിതരണം ചെയ്യുക, വേതനം അതാതു മാസങ്ങളിൽ വിതരണം ചെയ്യുക, ജോലിഭാരം അടിച്ചേൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക,വേതനം വെട്ടിച്ചുരുക്കുന്നത് അവസാനിപ്പിക്കുക, ഉദ്യോഗസ്ഥരുടെ മാനസിക പീഡനം അവസാനിപ്പിക്കുക, ആശാപ്രവർത്തകരുടെ ഇൻഷുറൻസും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മേഖലാ പ്രസിഡൻ്റ് അന്നമ്മ അധ്യക്ഷയായിരുന്നു. സിഐടിയു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിയംഗം ഷീല അലക്‌സ്, മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ഷൈലജ വിജയകുമാർ, മേഖലാ സെക്രട്ടറി പ്രേമ നളിനാക്ഷൻ, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


Post a Comment

0 Comments