പട്ടിക്കാട്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി ദ്രോഹ നയങ്ങൾ നടപ്പാക്കുന്നു എന്ന് ആരോപിച്ച് സിഐടിയു, കെഎസ്കെടിയു, എഐകെഎസ് എന്നീ സിപിഎം പോഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം പാണഞ്ചേരിയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷൻ സിഐടിയു കോർഡിനേഷൻ കമ്മിറ്റി കൺവീനർ കെ.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം പീച്ചി മേഖല സെക്രട്ടറി ഇ.എം. വർഗീസ് അധ്യക്ഷത വഹിച്ചു. കർഷകസംഘം പാണഞ്ചേരി മേഖല പ്രസിഡൻ്റ് പി.വി. സുദേവൻ, സിപിഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, പി.ജെ. അജി, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.


0 Comments