ചേന, ചേമ്പ് എന്നിവയുടെ വിത്ത് വിതരണം നടത്തി


പട്ടിക്കാട്. ജനകീയാസൂത്രണ പദ്ധതി 2022-23 ന്റെ ഭാഗമായി നടീൽ വസ്തുക്കൾ പദ്ധതിയിൽ ഉൾപ്പെടുത്തി ചേന ,ചേമ്പ് എന്നിവയുടെ വിത്ത് വിതരണം നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കുന്നതിനും കർഷകരുടെ കൃഷിയിടങ്ങളുടെ  ഉൽപാദനം വർധിപ്പിയ്ക്കുന്നതിനും കൃഷി കൂടുതൽ ലാഭകരമാക്കുന്നതും ലക്ഷ്യമിട്ടാണ് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടീൽ വസ്തുക്കൾ വിതരണം നടത്തുന്നത്. കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ മുതലായവർ പങ്കെടുത്തു.



Post a Comment

0 Comments