പട്ടിക്കാട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇന്ധന വിലവർധനവിന് എതിരെയും സംസ്ഥാന സർക്കാർ ഏർപ്പെടുത്തി അധിക നികുതി വർധനവിനെതിരെയും മഹിളാ കോൺഗ്രസ് പീച്ചി മണ്ഡലത്തിന്റെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണാറ സെന്ററിൽ നടന്ന പരിപാടി മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പീച്ചി മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു അധ്യക്ഷയായിരുന്നു. ജില്ല സെക്രട്ടറി നിർമ്മല, പഞ്ചായത്തംഗം സുശീല രാജൻ, ഭവാനി രാജൻ, പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, സെക്രട്ടറി ബിജു ഐസക്ക്, ജോജോ ജോർജ്ജ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. റോസിലി, സീന, ചന്ദ്രമതി, നളിനി, സന്ധ്യ വിജയൻ, മേഴ്‌സി മത്തായി, ഉഷാ ബിജു, മേരി ജോണി, ബിന്ദു ഹ്യൂബർട്ട്, മിനി, ബേബി തുടങ്ങി നിരവധി മഹിളാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.


0 Comments