തുല്യതാ പഠിതാക്കൾക്ക് ധനസഹായം


തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാമിഷൻ നടത്തുന്ന തുല്യതാ പത്താംതരം ഹയർ സെക്കൻഡറി പഠിതാക്കൾക്ക് പ്രോത്സാഹനവുമായി തൃശൂർ ജില്ലാ പഞ്ചായത്ത്. തുല്യതാ പഠനത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പത്ത്, ഹയർ സെക്കൻഡറി പഠിതാക്കൾക്ക് കോഴ്‌സ് ഫീസ്, രജിസ്‌ട്രേഷൻ ഫീസ് ഇനങ്ങളിൽ യഥാക്രമം 1950, 2800 രൂപ വീതം ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി നൽകും. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രദേ ശങ്ങളിൽ സ്ഥിരതാമസക്കാരായ ബിപിഎൽ വിഭാഗത്തി ലുള്ളവർക്കാണ് ആനുകൂല്യം.

ജില്ലയിലെ ഗ്രാമപ്രദേശത്ത് താമസക്കാരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 17 വയസിനു മുകളിൽ പ്രായമുള്ള ഏഴാം ക്ലാസ് ജയിച്ചവർക്ക് പത്താംതരം തുല്യതക്കും 22 വയസിനു മുകളിലുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് ഹയർസെക്കൻഡറി തുല്യതക്കും രജിസ്റ്റർ ചെയ്യാം. ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നേരിട്ടെത്തി വിദ്യാഭ്യാസ യോഗ്യത, റേഷൻ കാർഡിന്റെ രേഖകൾ എന്നിവ ഈ മാസം 21 വരെ പ്രവൃത്തിദിവസങ്ങളിൽ നൽകണം. ഫോൺ. 0484 2365024, 9495739356, 9446793460.



Post a Comment

0 Comments