ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റ് കുടിവെള്ള ദാഹജല പന്തൽ ഒരുക്കി


പീച്ചി. വേനൽചൂട് കനക്കുന്ന സാഹചര്യത്തിൽ ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ പീച്ചി സെന്ററിൽ 'സ്‌നേഹമൊരു കുമ്പിൾ' കുടിവെള്ള ദാഹജല പന്തൽ തുടങ്ങി. തുടർച്ചയായ അഞ്ചാം വർഷമാണ് ദാഹജല പന്തൽ ഒരുക്കുന്നതെന്ന് യൂണിറ്റ് സെക്രട്ടറി രാഹുൽ അരമനയിൽ പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിതിൻ ജോർജ്, ഫാസിൽ, ഷിന്റോ ഷാജി, സഞ്ജയ് എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments