പട്ടിക്കാട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലം തലത്തിൽ നടന്നുവരുന്ന സമ്മേളനങ്ങൾക്ക് പാണഞ്ചേരിയിലും തുടക്കമായി. "നീതി നിഷേധങ്ങളിൽ നിശബ്ദരാകില്ല.. വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല" എന്ന മുദ്രാവാക്യവുമായാണ് സമ്മേളനങ്ങൾ ആരംഭിച്ചത്. പാണഞ്ചേരി മണ്ഡലത്തിലെ 23 വാർഡുകളിൽ നിന്നായി 45 പ്രതിനിധികളിൽ പങ്കെടുത്ത പ്രതിനിധി സമ്മേളനം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ.വൈശാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സന്ദീപ് സഹദേവൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ശ്യാംകുമാർ, ജില്ലാ കമ്മിറ്റി അംഗം പ്രിയ ഷാജു എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ്, കെപിസിസി അംഗം ലീലാമ്മ തോമസ്, കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് എന്നിവർ പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ ഷൈജു കുര്യൻ, ജിസൺ സണ്ണി, മണ്ഡലം വൈസ് പ്രസിഡന്റു മാരായ ജിഫിൻ ജോയ്, സജാദ് ഇബ്രാഹിം, പഞ്ചായത്തംഗം സി.എസ്. ശ്രീജു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം, മണ്ഡലം,യൂണിറ്റ് ഭാരവാഹികൾ എന്നിവർ പ്രതിനിധി സമ്മേളനത്തിന് നേതൃത്വം നൽകി.

.jpg)
0 Comments