ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു


പട്ടിക്കാട് . ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ്  ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം  ആഘോഷിച്ചു. ക്ഷേത്രാചാര ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനക്കൽ ഡോ. മുരളീകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. രാവിലെ 8 30ന് ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരന്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളത്തും വൈകിട്ട് 5 മണി മുതൽ 7.30 വരെ 5 ഗജവീരന്മാരുടെ അകമ്പടിയോടെ കൂട്ടിയെഴുന്നള്ളിപ്പും നടന്നു. പല്ലാവൂർ ശ്രീധരൻ മാരാർ നയിച്ച പഞ്ചവാദ്യ വും ഉണ്ടായിരുന്നു. രാവിലെ 10.30 മുതൽ തുടങ്ങിയ ദേവിയുടെ പിറന്നാൾ സദ്യയിൽ പങ്കെടുക്കാൻ നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിൽ എത്തിയത്.  വൈകീട്ട് 7.30 മുതൽ ക്ഷേത്രമൈതാനിയിൽ കുഞ്ഞിമംഗലം ബിനു, ഹരിദാസൻ പണിക്കർ എന്നിവർ നേതൃത്വം നൽകിയ കളിയാട്ട മഹോത്സവവും ഉണ്ടായിരിരുന്നു.



Post a Comment

0 Comments