തകർന്നു തരിപ്പണമായി മലമുക്ക് കാളക്കുന്ന് റോഡ്

കണ്ണാറ. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയെ തുടർന്ന് തകർന്ന് തരിപ്പണമായി തീർത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ് മലമുക്ക് കാളക്കുന്ന് റോഡ്. പാണഞ്ചേരി പഞ്ചായത്തിലെ വീണ്ടശ്ശേരി വാർഡിലെ ഈ റോഡിൽ റീ ടാറിങ്ങോ അറ്റകുറ്റപ്പണികളോ നടത്തിയിട്ട് വർഷങ്ങളായി. പ്രളയ കാലത്തിനു മുമ്പ് കഴിഞ്ഞ ഭരണസമിതി കാലയളവിലാണ് ഈ റോഡിന്റെ റീടാറിങ് നടത്തിയത്. ഇപ്പോൾ മിക്കയിടത്തും ടാറിങ് അടർന്നുപോയി കുഴികൾ നിറഞ്ഞു . പലയിടത്തും നാട്ടുകാർ മുൻകൈയെടുത്ത് മണ്ണിട്ട് കുഴിയടച്ചാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ടാർ ചെയ്ത വഴിയാണോ ഇതെന്ന് കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധം പലയിടത്തും ടാറിങ് തകർന്നുപോയി. പാണഞ്ചേരി പഞ്ചായത്തിലെ മിക്ക ഗ്രാമീണ റോഡുകളും റീടാറിങ് നടത്തിയിട്ടും മലമുക്ക് കാളക്കുന്ന് റോഡിന്റെ അറ്റകുറ്റപ്പണികളെങ്കിലും നടത്താത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.



Post a Comment

0 Comments