പീച്ചി. ഗവ. എൽപി സ്‌കൂളിലെ പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ എൽ.കെ.ജി യിൽ ഈ വർഷം ചേരുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി യൂണിഫോമും പഠനോപകരണങ്ങളും നൽകും. ഇതിന്റെ ഫണ്ട് സമാഹരണത്തിനായി പുറത്തിറക്കിയ റീൽസ് എന്ന മാഗസിന്റെ പ്രകാശനം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ പി.പി. രവീന്ദ്രൻ നിർവഹിച്ചു. അര ലക്ഷം രൂപയോളമാണ് ഇത്തരത്തിൽ സമാഹരിക്കുന്നത്. എഴുത്തുകാരനും മലയാള മനോരമ ചീഫ് റിപ്പോർട്ടുറുമായ അരുൺ എഴുത്തച്ഛൻ പുസ്തകം ഏറ്റുവാങ്ങി. മാഗസിൻ കമ്മിറ്റി ചെയർമാനും പഞ്ചായത്ത് മെമ്പറുമായ ബാബു തോമസ് അധ്യക്ഷനായി. ഈ വർഷം ഒല്ലൂക്കര ബിആർസിയിൽ അക്കാദമിക് മികവിനുള്ള പുരസ്‌കാരം ലഭിച്ച ഗവ.എൽ പി സ്‌കൂളിനെ അനുമോദിച്ചുകൊണ്ട് പൂർവ വിദ്യാർത്ഥികൾ പുരസ്‌കാരം സമ്മാനിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനായ വി. സുകുമാരൻ മാസ്റ്ററെ ആദരിച്ചു. ഒഎസ് എ പ്രസിഡന്റ് ഷിബു പോൾ, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇ.ടി. ജലജൻ, പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുര്യൻ, ഷാജി വാരപെട്ടിയിൽ, സ്‌കൂളിലെ ആദ്യകാല അധ്യാപകനായ എം ആർ ചന്ദ്രശേഖരൻ മാസ്റ്റർ, റിട്ട. ഡെപ്യൂട്ടി കലക്ടർ കെ. ഗംഗാധരൻ മാസ്റ്റർ, പ്രധാന അധ്യാപിക ടി.ജെ. ടെസി, പിടിഎ പ്രസിഡന്റ് ലിമീഷ് മാത്യു, ഫാദർ ജോഷി കണ്ണുംപുഴ, എസ്എംസി ചെയർമാൻ ഐ.ജി. രാജേഷ്, എംപിടിഎ പ്രസിഡന്റ് റൂബി ഷാജി, മാഗസിൻ എഡിറ്റർ എം.ജെ. സിജു, എഡിറ്റോറിയൽ അംഗങ്ങളായ എബിമോസസ്, ബിനു കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു.


0 Comments