രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ മഹിള കോൺഗ്രസ്‌കോൺഗ്രസ് പ്രതിഷേധിച്ചു


തൃശൂർ. പാർലമെന്റിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയും തൃശൂർ നിയോജകമണ്ഡലം കമ്മിറ്റിയും സംയുക്തമായാണ് തൃശൂർ കിഴക്കേ കോട്ടയിൽ പ്രതിഷേധ പരിപാടി നടത്തിയത്. ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സർക്കാർ നടത്തുന്നത് ഏകാധിപത്യ, സ്വേച്ഛാധിപത്യ ഭരണമാണെന്നും രാഹുൽ ഗാന്ധിയോട് കാട്ടിയ ക്രൂരത ഭരണകൂട ഭീകരതയാണെന്നും ലീലാമ്മ തോമസ് പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ്  ബിന്ദു കുമാരൻ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി സി.എൻ ബാലകൃഷ്ണന്റെ പത്‌നി തങ്കമണി ടീച്ചർ പ്രതിഷേധ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. സി.ബി ഗീത, നിർമല ടി, ഐ.പി പോൾ, ഹാപ്പി മത്തായി, ലീല ടീച്ചർ, സിന്ധു ചാക്കോള, ജ്യോതി ആനന്ദ്, സ്മിതാ ഷാജി, ഷിജി സുരേഷ്, ജോയ്‌സി ജോസ്, സഫിയ, റോസക്കുട്ടി, ലീന തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments