വ്യാപാരി വ്യവസായി ഏകോപന സമിതി 'സമ്മാന പെരുമഴ': ആദ്യ നറുക്കെടുപ്പ് ഇന്ന്


പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വ്യാപാരോത്സവ് 2023 ന്റെ ഭാഗമായി പുറത്തിറക്കിയ സമ്മാന കൂപ്പണുകളുടെ ആദ്യ നറുക്കെടുപ്പ് ഇന്ന് വൈകീട്ട് 5ന് നടക്കും. പട്ടിക്കാട് സെന്ററിൽ ഉസ്മാനിയ ബിൽഡിങിന് മുൻവശം നടക്കുന്ന പരിപാടിയിൽ പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷ് ആദ്യ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി അധ്യക്ഷത വഹിക്കും. ഒല്ലൂർ നിയോജക മണ്ഡലം ചെയർമാനും തൃശൂർ ജില്ലാ സെക്രട്ടറിയുമായ ബിജു എടകളത്തൂർ, ജോയ്‌സൺ അച്ചാണ്ടി, കൺവീനർ ബെന്നി കൊയപ്പറ്റയിൽ, യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ എ.ജെ മറ്റ് യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.



Post a Comment

0 Comments