പട്ടിക്കാട്. കേരള വ്യാപാരി വ്യാവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാർച്ച് 1ന് പതാക ദിനം ആചരിച്ചു. പാണഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പട്ടിക്കാട് സെന്ററിൽ യൂണിറ്റ് പ്രസിഡന്റ് ബാബു കൊള്ളന്നൂർ പതാക ഉയർത്തി. സെക്രട്ടറി തോമസ് സാമുവേൽ, ട്രഷറർ കൃഷ്ണൻകുട്ടി മറ്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. മാർച്ച് 26 മുതൽ 28 വരെ തൃശൂർ റീജിയണൽ തീയറ്ററിലാണ് സമ്മേളനം നടക്കുന്നത്.


0 Comments