പട്ടിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൂരമഹോത്സവം ബുധനാഴ്ച


പട്ടിക്കാട്. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൂരമഹോത്സവം മാർച്ച് 22 ബുധനാഴ്ച ആഘോഷിക്കുന്നു. പുലർച്ചെ 4ന് പള്ളിയുണർത്തലോടെ ഉത്സവാഘോഷ ചടങ്ങുകൾക്ക് തുടക്കമാകും. 8.30 ന് പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ ശീവേലി ആരംഭിക്കും. ഉച്ചയ്ക്ക് 2.30ന് നടപ്പുര പഞ്ചവാദ്യവും 3.30 മുതൽ പട്ടിക്കാട് സെന്ററിൽ നിന്ന് പൂരം എഴുന്നള്ളിപ്പും നടക്കും.  വൈകിട്ട് 5 മണിക്ക് ക്ഷേത്ര മതിൽക്കെട്ടിനകത്ത് പാണ്ടിമേളം തുടങ്ങും. വൈകിട്ട് 7 മണിക്ക് വിശേഷാൽ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, അഷ്ടപദി എന്നിവ ഉണ്ടാകും. രാത്രി 10 ന് തായമ്പകയെ തുടർന്ന് നടക്കുന്ന പൂരം എഴുന്നള്ളിപ്പോടെ  ഉത്സവാഘോഷ പരിപാടികൾക്ക് സമാപനമാകുമെന്ന് ക്ഷേത്രം ഉ പദേശക സമിതി പ്രസിഡന്റ് സി.കെ ചന്ദ്രൻ, സെക്രട്ടറി കെ. വിനൂപ്, ട്രഷറർ എം. സുജിത്കുമാർ എന്നിവർ പറഞ്ഞു.



Post a Comment

0 Comments