പീച്ചി. വിലങ്ങന്നൂർ സെന്റ് ജോസഫ് ലത്തീൻ പള്ളിയിലെ പ്രസിദ്ധമായ ഊട്ടു തിരുനാൾ മാർച്ച് 18, 19 തീയതികളിൽ നടക്കും. കോട്ടപ്പുറം രൂപത മെത്രാൻ ഡോക്ടർ ജോസഫ് കാരിക്കശ്ശേരി ഇന്നലെ തിരുനാളിന് കൊടിയേറ്റി. ഇന്ന് വൈകിട്ട് ഫാ. ആന്റണി ചില്ലിട്ടശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ പ്രസുദേന്തി വാഴ്ചയും ദിവ്യബലിയും നടക്കും. തിരുനാൾ ദിനമായ മാർച്ച് 19 ഞായറാഴ്ച വൈകിട്ട് 5ന് ആഘോഷമായ ദിവ്യബലിക്ക് കോട്ടപ്പുറം രൂപതാ വികാരി ജനറാൾ മോൺ. ആന്റണി കുരിശിങ്കൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് നൊവേന, പ്രദക്ഷിണം, ഊട്ടുസദ്യ എന്നിവ ഉണ്ടാകും. തിരുനാളാഘോഷങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വികാരി ഫാ. അലക്‌സ് ഇലഞ്ഞിക്കൽ, ജനറൽ കൺവീനർ ജൂലൻ ചാലാവീട്ടിൽ, കൈക്കാരന്മാരായ ജോൺസൺ പൂമുഖത്ത്, ജസ്റ്റിൻ ചാലാവീട്ടിൽ എന്നിവർ പറഞ്ഞു.


0 Comments