കൃഷിഭവൻ അറിയിപ്പുകൾ


  • കേരഗ്രാമം പദ്ധതി പ്രകാരം ഇടവിളകൃഷിയ്ക്കായി ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വിത്ത് കൃഷി ഭവനിൽ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട്. ഇഞ്ചി മഞ്ഞൾ വിത്ത് ആവശ്യമുള്ള കർഷകർ 2022 23 വർഷത്തെ കരം അടച്ച രസീത് , അപേക്ഷ ഫോറം എന്നിവ സഹിതം കൃഷിഭവനിൽ എത്തണ്ടതാണ്. അപേക്ഷ ഫോറം കൃഷിഭവനിൽ നിന്ന് ലഭിക്കുന്നതാണ്. 20 സെന്റിൽ താഴെ സ്ഥലമുള്ള കർഷകർക്ക് സ്ഥല വിസ്തൃതിക്കനുസരിച്ച് വിത്ത് ലഭിക്കുന്നതാണ്.വിത്ത് കൊണ്ടു പോകുന്നതിനായി സഞ്ചി/ബാഗ് എന്നിവ കരുതേണ്ടതാണ്.
  • കൃഷി വകുപ്പ് പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കൃഷിഭവനിൽ മുളക്, പയർ, വഴുതിന, വെണ്ട, ചീര എന്നിവയുടെ തൈകൾ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട്. തൈകൾ ആവശ്യമുള്ള കർഷകർ നാളെ രാവിലെ തന്നെ കൃഷിഭവനിൽ നിന്ന് തൈകൾ കൈപറ്റണമെന്ന് അഭ്യർത്ഥിയ്ക്കുന്നു. തൈകൾ ലഭിക്കുവാനായി കരം അടച്ച രസീതോ മറ്റു രേഖകളോ നൽകേണ്ടതില്ല


Post a Comment

0 Comments