പട്ടിക്കാട്. പാചകവാതക വിലയിൽ വൻ വർധന നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി സെന്ററിൽ പ്രതീകാത്മക അടുപ്പുകൂട്ടി പ്രതിഷേധിച്ചു. പുതുക്കിയ വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് അടുപ്പുകൂട്ടൽ സമരം സംഘടിപ്പിച്ചത്. ഗാർഹിക സിലിണ്ടറിന് 49 രൂപ വർധിപ്പിച്ച് 1110 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപകൂട്ടി 2124 രൂപയുമാണ് പുതുക്കിയ നിരക്ക്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ പ്രതിഷേധ അടുപ്പിൽ തീ തെളിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.യു. മുത്തു, ബാബു തോമസ്, ബിന്ദു കാട്ടുങ്ങൽ, കെ.പി ചാക്കോച്ചൻ, ജേക്കബ് പോൾ, കെ.എൻ വിജയകുമാർ, എ.എസ് മോഹനൻ, യൂത്ത് കോൺഗ്രസ് ഒല്ലൂർ അസംബ്ലി പ്രസിഡന്റ് ജിത്ത് ചാക്കോ, മഹിളാ കോൺഗ്രസ് ഒല്ലൂർ അസംബ്ലി പ്രസിഡന്റ് ശകുന്തള സജീവ്, ടി.എസ് മനോജ് കുമാർ, സി.വി ജോസ്, ബാബു കൈത്താരത്ത്, ശ്രീനിവാസൻ കുളങ്ങര, വി.ബി ചന്ദ്രൻ, രാമകൃഷ്ണൻ നമ്പ്യാട്ടിൽ, കെ.എ ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി


0 Comments