വ്യാപാരി വ്യവസായി ഏകോപന സമിതി സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ തുടങ്ങി


പട്ടിക്കാട്. വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് വനിതാ വിങിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ബസാർ റോഡിൽ സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ തുടങ്ങി. പരിപാടിയുടെ ഉദ്ഘാടനം യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി നിർവഹിച്ചു. വനിതാ വിങ് പ്രസിഡന്റ് രാഗിണി മുകന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ, എക്‌സി. മെമ്പർ ഷിജു, വനിതാ വിങ് വൈസ് പ്രസിഡന്റ് രമ ആർ പിള്ള, ട്രഷറർ റീന മേരി ജോൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. രണ്ടാമത്തെ കുടിവെള്ള വിതരണ കേന്ദ്രം പട്ടിക്കാട് എംജി റോഡിൽ ആരംഭിച്ചു.



Post a Comment

0 Comments