ഏകാധിപതിയെ പോലെ മോദി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നു: കെ.സി അഭിലാഷ്


പട്ടിക്കാട്. ഏകാധിപത്യവും സർവ്വാധിപത്യവും ഉപയോഗിച്ച് നരേന്ദ്ര മോദിയും ആർ.എസ്.എസ്സും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് പറഞ്ഞു. രാഹുൽ ഗാന്ധിയെ പാർലമെന്റിൽ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിലാഷ്. 

ചോദ്യങ്ങൾ ചോദിക്കുന്നവരെ അയോഗ്യരാക്കുന്നതിലൂടെ ജനാധിപത്യ മൂല്യങ്ങളെ കശാപ്പു ചെയ്യുകയാണ് ആർഎസ്എസും മോദിയും എന്ന് അഭിലാഷ് ആരോപിച്ചു. രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പട്ടിക്കാട് രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ് പാണഞ്ചേരി  മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു നേതൃത്വം നൽകി. പട്ടിക്കാട് സെന്റർ ചുറ്റി പീച്ചി റോഡ് ജംഗ്ഷനിൽ പ്രതിഷേധ മാർച്ച് സമാപിച്ചു. 

കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ ഷൈജു കുര്യൻ, ജിസൺ സണ്ണി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ  ജിഫിൻ ജോയ്, സജാദ് ഇബ്രാഹിം, പഞ്ചായത്തംഗം സി. എസ് ശ്രീജു, യൂത്ത് കോൺഗ്രസ് മണ്ഡലം, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments