പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് പയ്യനത്ത് കുടുംബശ്രീ വാർഷികം ആഘോഷിച്ചു. ആശാരിക്കാട് ഗവ. യുപി സ്കൂളിൽ നടന്ന പൊതു സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ യൂണിറ്റുകളിലൂടെ പല സംരംഭങ്ങളും നടപ്പാക്കുന്നുണ്ടെങ്കിലും ആശയപരമായ ലക്ഷ്യങ്ങളിൽ എത്താൻ കുടുംബശ്രീക്ക് സാധിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. സമ്പത്തിന്റെയും അധികാരത്തിന്റെയും മുകളിൽ പുരുഷൻ ആധിപത്യം സ്ഥാപിക്കുകയും സ്ത്രീ പുറന്തള്ളപ്പെടുകയും ചെയ്ത അവസ്ഥയാണ് സമൂഹത്തിലുള്ളതെന്നും അതിനൊരു മാറ്റം ഉണ്ടാകണം എന്നതാണ് സ്ത്രീശാക്തീകരണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തംഗം കെ.വി. അനിത അധ്യക്ഷത വഹിച്ചു. വാർഡ് എഡിഎസ് സിൻ്റലി ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ മുതിർന്ന കുടുംബശ്രീ അംഗത്തെ ആദരിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐശ്വര്യ ലിന്റോ, സിഡിഎസ് മെമ്പർ ലിബിയ ബിനോയ്, എഡിഎസ് അംഗം ടെസ്സി വർഗീസ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments