പട്ടിക്കാട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലത്തിന് കീഴിൽ വരുന്ന യൂണിറ്റുകളിൽ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ കൂട്ടാല യൂണിറ്റിൽ ആദ്യ സമ്മേളനം നടന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡൻ്റ് സി. എസ്. ശ്രീജു അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ നിഖിൽ ദാമോദരൻ മുഖ്യാതിഥിയായി.
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.സി. അഭിലാഷ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ജിത്ത് ചാക്കോ, യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് പ്രവീൺ രാജു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിഫിൻ ജോയ്, ജിസൺ സണ്ണി, സജാദ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. കൂട്ടാല യൂണിറ്റ് പ്രസിഡൻ്റായി, ഷിബിൻ, വൈസ് പ്രസിഡൻ്റുമാരായി വിനോദ് എടപ്പാറ, ബ്ലസി ബിജു, ജനറൽ സെക്രട്ടറിമാരായി സുനു ജോസ്, സിജോ കുന്തറ, ജെസ്റ്റിൻ ഡേവിസ് എന്നിവരെയും തിരഞ്ഞെടുത്തു.
0 Comments