പട്ടിക്കാട്. പാണഞ്ചേരി വില്ലേജിൽ കുതിരാനു സമീപം ഇരുമ്പുപാലത്ത് താമസിക്കുന്ന 19 കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം നൽകുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് പാണഞ്ചേരി വില്ലേജ് ഓഫീസർ ടി.കെ അനിൽകുമാർ പറഞ്ഞു. വളരെ വർഷങ്ങളായി പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ് ഇവർ. 75 വർഷത്തിലേറെ കാലമായി ഈ പ്രദേശത്ത് താമസിച്ചിട്ടും പട്ടയും കിട്ടാത്ത പല കുടുംബങ്ങളും ഈ കൂട്ടത്തിൽ ഉണ്ട്. വില്ലേജ് തരിശു കൂടാതെ വനം വകുപ്പിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും ഭൂമി ഇവിടെ ഉണ്ട്. ഇതിൽ നിന്നും വില്ലേജ് തരിശ് കണ്ടെത്തി അളന്ന് തിരിക്കുന്ന നടപടികൾ പൂർത്തിയാക്കി. ഓരോ കുടുംബങ്ങളുടെയും കൈവശത്തിൽ ഇരിക്കുന്ന ഭൂമിയിൽ വില്ലേജ് തരിശിൽ ഉൾപ്പെടുന്ന ഭൂമിക്കാണ് പട്ടയം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട നടപടികൾ മിക്കവാറും പൂർത്തിയായതായും വില്ലേജ് ഓഫീസർ പറഞ്ഞു.


0 Comments