'വ്യാപാരോത്സവ് 2023': രണ്ടാം ഘട്ട നറുക്കെടുപ്പ് നടത്തി


പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് നടത്തിവരുന്ന വ്യാപാരോത്സവ് 2023 ന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് നടത്തി. പട്ടിക്കാട് സെന്ററിൽ നടന്ന ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രൻ രണ്ടാം ഘട്ടത്തിന്റെ ആദ്യ നറുക്കെടുപ്പ് നടത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രളയവും, കോവിഡും മൂലം ദുരിതങ്ങളിലായ വ്യാപാര മേഖലയെ പുനരുദ്ധരിക്കൻ ഇത്തരം സൗജന്യ സമ്മാന കൂപ്പൺ  വിതരണത്തിലൂടെ സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ എ.ജെ. തോംസൺ, പ്രോഗ്രാം കൺവീനർ ബെന്നി കൊയപ്പറ്റയിൽ, വനിതാ വിങ്, യൂത്ത് വിങ് ഭാരവാഹികൾ, നിയോജക മണ്ഡലം ഭാരവാഹി ജോയ്‌സൺ അചാണ്ടി എന്നിവർ നേതൃത്വം നൽകി. ഡിസംബർ അവസാന വാരം വരെ എല്ലാ മാസവും ആദ്യ വ്യാഴാഴ്ച വൈകീട്ട്  വ്യാപാരോത്സവ് നറുക്കെടുപ്പുകൾ  ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂണിറ്റിന്റെ പുതിയ മെമ്പർഷിപ്പ് വിതരണവും, സ്‌പോൺസർമാർക്കുള്ള സമ്മാന കൂപ്പണുകളുടെ വിതരണവും ചടങ്ങിൽ വെച്ച് നടത്തി



Post a Comment

0 Comments