പട്ടിക്കാട്. വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം വിതരണം ചെയ്തു. പട്ടിക്കാട് യൂണിറ്റിന് കീഴിലെ വ്യാപാരി അമ്പാടി വീട്ടിൽ വിജയനാണ് മൂന്ന് ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കിയത്. ഒന്നര ആഴ്ച മുൻപ് നടന്ന വാഹനാപകടത്തിൽ വിജയന് സാരമായി പരിക്കേൽക്കുകയും അടിയന്തര ഓപ്പറേഷന് വിധേയനാകുകയും ചെയ്തിരുന്നു. പട്ടിക്കാട് സെന്ററിൽ നടന്ന ചടങ്ങിൽ കെ.വി.വി.ഇ.എസ് ഒല്ലൂർ നിയോജകമണ്ഡലം ചെയർമാനും ജില്ലാ സെക്രട്ടറിയുമായ ബിജു എടക്കളത്തൂർ ചെക്ക് കൈമാറി. കെ.വി.വി.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയിലൂടെയാണ് വിജയന് സഹായം ലഭിച്ചത്. യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി, സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ എ.ജെ. തോംസൺ എന്നിവർ നേതൃത്വം നൽകി


0 Comments