ആൽപ്പാറ. കുട്ടികളുടെ കൂട്ടായ്മയായ സംയുക്ത വെക്കേഷൻ ബൈബിൾ സ്കൂൾ ബിബ്ലി ഫെസ്റ്റ് 2023 ആൽപ്പാറയിൽ ആരംഭിച്ചു. ആൽപ്പാറ ഐപിസി ഹെബ്രോൺ ചർച്ചിൽ നടക്കുന്ന വിബിഎസ് ഐപിസി തൃശ്ശൂർ ഈസ്റ്റ് സെൻറർ മിനിസ്റ്റർ പാസ്റ്റർ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. എക്സൽ മിനിസ്ട്രീസ് നേതൃത്വം നൽകുന്ന വിബിഎസ് ശനിയാഴ്ച സമാപിക്കും. ദിവസവും രാവിലെ 8 മുതൽ 12.30 വരെ കുട്ടികൾക്കുള്ള ക്ലാസുകൾ, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പാസ്റ്റർ ഷിജു സാമുവൽ, പാസ്റ്റർ ജോബി ജോസഫ്, ഇ.യു. ജോർജ്, ടി.സി. പോൾ, റോയ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.
0 Comments