പീച്ചി അൽ വേർണിയ അശ്രമത്തിൽ ഈസ്റ്റർ ആഘോഷം


പീച്ചി. അൽ വേർണിയ അശ്രമത്തിൽ ഈസ്റ്റർ ആഘോഷിച്ചു. പഞ്ചായത്ത് അംഗം ബാബു തോമസിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ഈസ്റ്റർ വിഭവങ്ങളോടെയാണ് അശ്രമത്തിൽ ഉയർപ്പിന്റെ തിരുനാൾ ആഘോഷിച്ചത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ അഭയകേന്ദ്രമാണ് അൽവേർണിയ ആശ്രമം. ഉത്ഥാനത്തിന്റെയും പ്രതീക്ഷയുടെയും നല്ല നാളേകൾ ജീവിതത്തിൽ പ്രദാനം ചെയ്യുന്നതിന് ഈസ്റ്റർ തുടക്കമാകട്ടേയെന്ന് ആശംസാ സന്ദേശത്തിൽ ബാബു തോമസ് പറഞ്ഞു. പൊതു പ്രവർത്തകരായ ഷിബു പോൾ, സജി താണിക്കൽ, തങ്കായി കുര്യൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments